ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ മണ്ഡലതാലപ്പൊലിതിരുവാതിര മഹോത്സവത്തിനുള്ള നോട്ടീസിന്റെ പ്രകാശനം ഇന്ന് രാവിലെ 8.30ന് ക്ഷേത്രം സോപാനത്തിങ്കൽ നടക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ നോട്ടീസ് പ്രകാശനം ചെയ്യും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി, ദേവസ്വം ഭാരവാഹികളായ റ്റി.എൻ സുകുമാരൻ നായർ, പി.എസ് ശശിധരൻ, പി.എൻ ചന്ദ്രശേഖരൻ നായർ, ഭാസ്‌കരൻ നായർ കൊടുംകയം, ത്രിവിക്രമൻ തെങ്ങുംപള്ളിൽ, ജയചന്ദ്രൻ വരകപ്പള്ളിൽ, സി.ജി വിജയകുമാർ, പ്രസന്നൻ കാട്ടുകുന്നത്ത്, ശിവദാസ് തുമ്പയിൽ, ബാബു പുന്നത്താനം, സരേഷ് ലക്ഷ്മിനിവാസ്, ചിത്രാ വിനോദ്, രശ്മി അനിൽ, ഉമ ത്രിവിക്രമൻ തുടങ്ങിയവർ പങ്കെടുക്കും.