pala

കോട്ടയം: പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച ഇടതു മുന്നണി ധാരണ കേരള കോൺഗ്രസ് (എം) പാലിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ലോപ്പൻസ് മാത്യു അറിയിച്ചു. ആദ്യ രണ്ട് വർഷം കേരള കോൺഗ്രസിനും ഒരു വർഷം സി.പി..എമ്മിനും അവസാന രണ്ട് വർഷം കേരളാ കോൺഗ്രസിനും ചെയർമാൻ സ്ഥാനം എന്നതാണ് നേരത്തെ സ്വീകരിച്ച ധാരണ. ആത്മാഭിമാനമുള്ള പാർട്ടിയെന്ന നിലയ്ക്ക് ആ ധാരണ പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെയർമാൻ സ്ഥാനം വിട്ടുകൊ‌ടുക്കില്ലെന്ന കാര്യം ജോസ് കെ.മാണി ഉന്നത സി.പി. എം. നേതാക്കളെ അറിയിച്ചതായുള്ള മാദ്ധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം.