lawyers

ഏറ്റുമാനൂർ. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഏറ്റുമാനൂർ യൂണിറ്റ് സമ്മേളനം ബാർ കൗൺസിൽ വൈസ് ചെയർമാൻ അഡ്വ.സി എസ് അജിതൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. ജെയിംസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. വി.ജയപ്രകാശ് സംസാരിച്ചു. അഡ്വ.ബിജിമോൾ, അഡ്വ.സുധിൻ സതീശ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി അഡ്വ സി.ആർ സിന്ധുമോളെയും പ്രസിഡന്റായി അഡ്വ. ജെയിംസ് കുട്ടിയെയും ട്രഷററായി അഡ്വ.എം ഷാജഹാനെയും തിരഞ്ഞെടുത്തു. അഡ്വ. സി ആർ സിന്ധുമോൾ സ്വാഗതവും അഡ്വ. ബിജിമോൾ നന്ദിയും പറഞ്ഞു.