
കോട്ടയം. ഏഴുപതു വർഷത്തിലേറെ പഴക്കമുള്ള കുമരകം കോണത്താറ്റു പാലം ചാെവ്വാഴ്ച പൊളിച്ചു തുടങ്ങും. ഇതിന് മുന്നോടിയായി വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റി. താത്ക്കാലിക പാലവും ഗതാഗതയോഗ്യമാക്കി. ഏറ്റുമാനൂർ എം.എൽ.എയും മന്ത്രിയുമായ വി.എൻ. വാസവന്റെ ഇടപെടലിനെ തുടർന്നാണ് പണി ആരംഭിക്കുന്നത്. വൈദ്യുതി ലൈൻ, കുടിവെള്ള വിതരണ പെെപ്പ് ലെെൻ, ബി.എസ്.എൻ.എൽ കേബിളുകൾ തുടങ്ങിയവ മാറ്റി സ്ഥാപിച്ചതിനും താല്ക്കാലിക റാേഡ് നിർമ്മിച്ചതിനും ശേഷമാണ് പാലം പൊളിക്കുന്നത്. പൊലീസ് എയ്ഡ് പാേസ്റ്റ്, ഇരു കരകളിലും സിഗ്നൽ ലെെറ്റുകൾ എന്നിവ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കാൻ വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കി.