കോട്ടയം: താഴത്തങ്ങാടി വള്ളംകളി ഇന്ന ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന് നൽകി സുവനീറിന്റെ പ്രകാശനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സി.ബി.എൽ സന്ദേശം നൽകും. കളക്ടർ ഡോ. പി.കെ ജയശീ പതാക ഉയർത്തും. വള്ളംകളിക്ക് 25 വർഷം നേതൃത്വം നൽകിയ വെസ്റ്റ് ക്ലബിനെ മുൻ എം.പി. കെ. സരേഷ് കുറുപ്പ് അനുമോദിക്കും.