കോട്ടയം: ഭരണഘടനയെ സംരക്ഷിക്കേണ്ട ഗവർണർ അതിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസ് (എം) നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് തന്നെ മാതൃകയായ നാടാണ് കേരളം. ആ നാടിന്റെ ഭരണസ്തംഭനമാണ് ഗവർണ്ണർ ലക്ഷ്യമിടുന്നത്. ഗവർണർ സ്വന്തം രാഷ്ട്രീയ യജമാനന്‍മാരുടെ പ്രീതി നേടാനാണ് ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. നവംബര്‍ 14ന് ലഹരിക്കെതിരെ മോചനജ്വാല തെളിയിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡോ.എന്‍.ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോസ് ടോം, ജോര്‍ജുകുട്ടി ആഗസ്തി, വിജി എം.തോമസ്,നിര്‍മ്മല ജിമ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു