കോട്ടയം: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണത്തിനും, ഭൂമിയുടെ വിഷയങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി - പട്ടികവർഗ്ഗ സംയുക്തസമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി 21ന് കോട്ടയത്ത് നടക്കുന്ന അവകാശപ്രഖ്യാപന സംഗമത്തി​ന്റെ വിജയത്തിനായി ജില്ലയിൽ ആയിരം കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാൻ കോട്ടയം റെസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന സംഘാടകസമിതിയോഗം തീരുമാനിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഏ.കെ.സജീവ് ഉദ്ഘാടനം ചെയ്തു. സി.എസ്.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ.വി.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.എസ് ജനറൽ സെക്രട്ടറി ഐ.ആർ.സദാനന്ദൻ, സാബു കരിശേരി, കെ. പ്രസാദ്, അഡ്വ.എ.സനീഷ്കുമാർ, എൻ.ബിജു തുടങ്ങിയവർ സംസാരിച്ചു.