കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിന്റെ 2, 3 വാർഡുകളിൽ ഉൾപ്പെട്ട കാഞ്ഞിരംകുളം കുടുക്കമറ്റം ഭാഗത്ത് കൂടുതൽ വീടുകളിൽ ശുദ്ധജലം എത്തുന്നു. 500 ലേറെ ഗുണഭോക്താക്കളുള്ള കാഞ്ഞിരംകുളം ശുദ്ധജല പദ്ധതിയുടെ ഭാഗമായി കൊച്ചുമലയിൽ പുതിയ സംഭരണിയും വിതരണ സംവിധാനവും സജ്ജമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സംഭരണി പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി കുര്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, സ്ഥിരസമിതി അദ്ധ്യക്ഷരായ സന്ധ്യ സജികുമാർ, എം.എൻ. രമേശൻ, അംഗങ്ങളായ ഡാർലി ജോജി, ഇ.കെ കമലാസനൻ, ജോയ്‌സ് അലക്‌സ്, ബേബി തൊണ്ടംകുഴി,എം.എം. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.