adhar

വൈക്കം . വൈക്കം നിയോജകമണ്ഡലത്തിലെ വോട്ടർമാരുടെ ആധാർ കാർഡും വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങി. മണ്ഡലത്തിലെ 1,64,274 വോട്ടർമാരിൽ ഒരു ലക്ഷത്തിലധികം വോട്ടർമാർ ഇതുവരെ ആധാറും വോട്ടേഴ്‌സ് ഐഡി കാർഡുമായി ലിങ്ക് ചെയ്തു. ബാക്കിയുള്ള വോട്ടർമാരുടെ ആധാറും ഐഡി കാർഡുമായി ലിങ്ക് ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാരുടെയും വോളണ്ടിയർമാരുടെയും സേവനവും ലഭ്യമാണ്. കൂടാതെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും കാർഡുകൾ തമ്മിൽ ലിങ്ക് ചെയ്യാവുന്നതാണ്. നിയോജകമണ്ഡലത്തിലെ അവശേഷിക്കുന്ന മുഴുവൻ വോട്ടർമാരും ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.