വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഉദയനാപുരം യൂണിറ്റിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലീല അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ, ജില്ലാ സെക്രട്ടറി പി.കെ.മണിലാൽ, സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ.ഹർഷകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീരാമചന്ദ്രൻ, ഉത്തമൻ, ഡി.വിജയൻ , കെ.കെ.രാജു, കാളികാവ് ശശികുമാർ, പി.വി.സുരേന്ദ്രൻ, സി.സുരേഷ് കുമാർ, രമേശൻ എന്നിവർ പ്രസംഗിച്ചു.