ചങ്ങനാശ്ശേരി : കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ ഒരുകൂട്ടം അദ്ധ്യാപകരുടെയും കുട്ടികളുടെയും ഒരുമയിൽ പൂർത്തിയായ ഹൃസ്വചിത്രങ്ങൾക്ക് അംഗീകാരം. സാറ്റോം ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിൽ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ചിത്രമായി അൻഫാസ് മുഹമ്മദ്‌ സംവിധാനം ചെയ്ത നീളെ നീളെയും മൊബൈൽ ഫോണിൽ ചിത്രീകരിച്ച മികച്ച ചിത്രമായി മുഹമ്മദ്‌ ഹിഷാം സംവിധാനം ചെയ്ത മദ്യകാലവും തിരഞ്ഞെടുക്കപ്പെട്ടു. എസ്.ബി കോളേജിലെ മുൻ സുവോളജി മേധാവി ഡോ.ജോസ്.പി.ജേക്കബ്, ക്രിസ്തു ജ്യോതി കോളേജിലെ അസി.പ്രൊഫ ഷിഹാബ് എം ജമാൽ എന്നിവർ അഭിനയിച്ചു. കഥയും തിരക്കഥയും ഒരുക്കിയത് രാഹുൽ ഹരി, അഖിൽ എന്നിവരാണ്. സ്വാതി കമൽ, ചാക്സൺ ചാക്കോ, മെൽവിൻ, ​ജോബിൻ ജോസ് തുടങ്ങിയവരാണ് ഛായാ​ഗ്രാഹകർ. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വിജയികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.