ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ മുൻ പ്രസിഡന്റ് കെ.വി ശശികുമാറിന്റെ ആറാമത് ചരമവാർഷിക ദിനാചരണം നടന്നു. ആനന്ദാശ്രമത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവന്ദനം അവാർഡ് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് കോട്ടയം ഗുരുനാരായണ സേവാനികേതന് സമർപ്പിച്ചു. സൈബർ സേനയ്ക്ക് വേണ്ടി സുരേഷ് പെരുന്ന തയാറാക്കിയ ഓർമ്മചെപ്പ് എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. റിട്ട എസ്.പി ബി വിജയൻ, നിയുക്ത ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത്, എസ്.എൻ.എസ്.ഇ ട്രസ്റ്റ് ട്രഷറർ എസ്.സാലിച്ചൻ, എസ്.എൻ.എസ് ട്രസ്റ്റ് ട്രഷറർ കെ.എസ് സോമനാഥ്, ആത്മമിത്രം സുന്ദർഭാനു ചെന്നൈ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ശാന്തമ്മ ശശികുമാർ, യൂണിയൻ കൗൺസിലർമാരായ പി.ബി രാജീവ്, പി. അജയകുമാർ, പി.എൻ. പ്രതാപൻ, എസ്. സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ജി പ്രസന്നൻ, മൈക്രോഫൈനാൻസ് കോ-ഓർഡിനേറ്റർ പി.എസ് കൃഷ്ണൻകുട്ടി, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, വൈദികയോഗം, സൈബർസേനാ താലൂക്ക് ഭാരവാഹികൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സ്വാഗതവും ഡയറക്ടർ ബോർഡംഗം എൻ.നടേശൻ നന്ദിയും പറഞ്ഞു.