മുണ്ടക്കയം: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മുണ്ടക്കയം ജനമൈത്രി പൊലീസും, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മുണ്ടക്കയം യൂണിറ്റും സംയുക്തമായി മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്ക്കരണ ക്ലാസും നടന്നു. സ്കൂൾ പ്രധാന അദ്ധ്യാപിക ബീന മേരി ഇട്ടി അദ്ധ്യക്ഷ വഹിച്ചു. മുണ്ടക്കയം പൊലീസ് സബ് ഇൻസ്പെക്ടർ പി.എസ് അനീഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സീനിയർ അസി.ഓഫീസർ കെ.കെ ജയചന്ദ്രൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ ആർ.സി നായർ യൂണിറ്റ് നേതാക്കളായ കുര്യൻ വർഗീസ് സി.ആർ ജയിംസ്, ഷിയാസ്, സാബു വർഗീസ്, ജോർജ് വർഗീസ്, സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി മാത്യു പോൾ, പി.ടി.എ പ്രസിഡന്റ് ജയലാൽ എന്നിവർ പ്രസംഗിച്ചു.