camp

ഇടയാഴം . ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വെച്ചൂർ ഗ്രാമപഞ്ചായത്തിന്റെയും, ആയുഷ് പി എച്ച് സി ആയുർവേദത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടയാഴം മഹാത്മാ ഗ്രന്ഥശാലയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സഞ്ജയൻ, ആരോഗ്യവിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ മണിലാൽ, മെമ്പർമാരായ ഗീത സോമൻ, ബിന്ദുമോൾ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർമാരായ പി നിലീന, സ്മിത ജി പണിക്കർ, ശ്രീദേവി എം, ഗീത, സുമിത, ലൈബ്രറി സ്റ്റാഫ്‌ സുജ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.