കോട്ടയം: സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി സഹോദരങ്ങൾ. കാറ്റഗറി മൂന്ന് ഹൈസ്കൂൾ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം അമലു സജിയും കാറ്റഗറി നാല് വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ രണ്ടാം സ്ഥാനം നിലീന സജിയും കരസ്ഥമാക്കി. 2019 സി.ബി.എസ്.ഇ സംസ്ഥാന കലോത്സത്തിൽ കാറ്റഗറി മൂന്നിൽ ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും മൂത്ത സഹോദരി നിലീന സജി കരസ്ഥമാക്കിയിരുന്നു. അമലു സജി കാറ്റഗറി രണ്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരുവരും കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ്. നിർമ്മല സ്കൂൾ ഓഫ് ഡാൻസിലെ വി.എസ് ചിത്രയാണ് നൃത്താദ്ധ്യാപിക. കടപ്പൂര് അറയ്ക്കൽ സജിമോന്റെയും ബിഞ്ചു സജിയുടെയും മക്കളാണ്.