
മരങ്ങാട്ടുപിള്ളി . മൂന്ന് ദിനങ്ങളിലായി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന കോട്ടയം സിബിഎസ്ഇ സഹോദയ സ്കൂൾ കലോത്സവത്തിന് തിരശീല വീണു. 720 പോയിന്റുമായി വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 714 പോയിന്റുമായി കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ 689 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.