ചങ്ങനാശേരി: ചാസ് പാറേൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാമത് നാട്ടുപച്ച കാർഷിക വിപണനമേള ഇന്ന് സമാപിക്കും. സ്വാശ്രയസംഘങ്ങളുടെ സമ്മേളനവും ഓല മെടച്ചിൽ, തേങ്ങാ ചിരണ്ടൽ തുടങ്ങി വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. വികാരി ഫാ. ജേക്കബ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബാബു വള്ളപ്പുര മുഖ്യപ്രഭാഷണം നടത്തി. ജോസുകുട്ടി കുട്ടംപേരൂർ, തങ്കച്ചൻ പുല്ലുകാട്, ആന്റണി കൊച്ചുകണ്ടത്തിൽ, സിബിച്ചൻ കോടിക്കൽ, ജിമ്മിച്ചൻ പായിക്കാട്, മനു മുകുന്ദംകരി, സണ്ണിച്ചൻ കുംഭംവേലീൽ എന്നിവർ പങ്കെടുത്തു.