ഈരാറ്റുപേട്ട: ബൈക്ക് മോഷണ കേസിൽ കുമളി ഒന്നാം മൈൽ പാണംപറമ്പിൽ അലനെ (21) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പെരുനിലം റോഡരികിൽ പാർക്ക് ചെയ്തിരുന്ന അനന്തു എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചത്. അനന്തുവിന്റെ പരാതിയെ തുടർന്നാണ് അറ​സ്റ്റ്. ഇയാൾക്കെതിരെ വാഴക്കുളം സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്. എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഒ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.