പാലാ: ശ്രീനാരായണ ദർശനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മീനച്ചിൽ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ എം.പി സെൻ പറഞ്ഞു. മീനച്ചിൽ യൂണിയൻ ശ്രീനാരായണ പഠനക്ലാസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവ മോഹൻ അദ്ധ്യക്ഷത വഹിച്ചു. എ.ബി പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി . യൂണിയൻ അഡ്മിമിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ സി.റ്റി. രാജൻ, അരുൺ കുളമ്പിള്ളി, യൂത്ത് മെന്റ് കൺവീനർ ചെയർമാൻ അനീഷ് ഇരട്ടയാനി, സോളി ഷാജി ,ബിന്ദു സജികുമാർ എന്നിവർ പ്രസംഗിച്ചു