ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമല സന്ദർശിക്കാൻ എത്തിയ രണ്ട് പേർ മലയിൽ കുടുങ്ങിയെങ്കിലും ഏറെ നേരത്തിന് ശേഷം തിരിച്ചിറങ്ങി. പൊൻകുന്നം, അടൂർ സ്വദേശികളായ രാജീവ്, ജോജോ എന്നിവരാണ് കുടുങ്ങിയത്. ഉയരത്തിൽ പുല്ലു വളർന്ന മലയിൽ വഴിയറിയാതെ വിഷമിച്ച ഇവർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് ഫയർ‌ഫോഴ്സ് സംഘം കൈപ്പള്ളിയിലെത്തിയെങ്കിലും മലമുകളിലേക്ക് എത്തുന്നതിനുമുമ്പ് ഇവർ സ്വയം വഴി കണ്ടെത്തി താഴെയെത്തി. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.