കങ്ങഴ: എസ്.എൻ.ഡി.പി യോ​ഗം 56-ാം നമ്പർ കങ്ങഴ ശാഖയിലെ യൂത്ത്മൂവ്മെന്റിന്റെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫോറം നയിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പ് യൂണിയൻ പ്രസിഡന്റ്‌ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ എം ബി വേണുഗോപാൽ, സെക്രട്ടറി മനുലാൽ മുട്ടത്ത്, ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂത്ത്മൂവ്മെന്റ് വനിതാസംഘം ഭാരവാഹികൾ, ശാഖാ കുടുംബ അംഗങ്ങൾ, വിവിധ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. വനിതാസംഘം പ്രസിഡന്റ്‌ മഞ്ജു ബിജു സ്വാഗതവും യൂത്ത് പ്രസിഡന്റ് രാഹുൽ പനച്ചിക്കൽ നന്ദിയും പറഞ്ഞു.