app

കോട്ടയം . ജില്ലയിലെ വിനോദസഞ്ചാരമേഖല ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് സഹായമാകുന്നതിനുമായി ടൂറിസം വകുപ്പ് തയാറാക്കിയ 'കോട്ടയം ടൂറിസം' മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം ഇന്ന് രാവിലെ 10 30ന് കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി കെ ജയശ്രീ, എൻ ഐ സ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൽ പൊടിപാറ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ എന്നിവർ പങ്കെടുക്കും.