പൊൻകുന്നം: നാഷണൽ കോർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എൻജിനീയേഴ്‌സ് പൊൻകുന്നം മേഖലയുടെ ആഭിമുഖ്യത്തിൽ വൈദ്യുത മേഖല സംരക്ഷണ സമരപ്രഖ്യാപന കൺവൻഷൻ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി എം.എ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി വാഴൂർ സിബിയ്ക്ക് ലഘുലേഖ കൈമാറി ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഭവനസന്ദർശന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഡി.ബൈജു, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സോണൽ സെക്രട്ടറി കെ.എസ്.സജീവ്, വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ബി.പ്രസാദ്, ഗൗതം ബാലചന്ദ്രൻ, പി.പ്രജിത്, ആർ.മുരളീധരൻ നായർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.