
ഈരാറ്റുപേട്ട . അടഞ്ഞു കിടന്ന വീട്ടിൽ ഓട് പൊളിച്ച് കയറി മോഷണം നടത്തിയ കേസിൽ കുമളി ഒന്നാം മൈൽ പാണംപറമ്പിൽ അലൻ (21), പൂഞ്ഞാർ പനച്ചിപ്പാറ തെക്കേടത്ത് അമൽ (20), കൊണ്ടൂർ പാതാഴ കല്ലാറ്റുപറമ്പിൽ റോബിൻ (21) എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പെരുനിലം കണ്ണാണിക്കയറ്റം ഭാഗത്ത് തോമസിന്റെ വീട്ടിൽ നിന്ന് നിലവിളക്ക്, ഓട്ടുപാത്രങ്ങൾ, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയാണ് മോഷ്ടിച്ചത്. ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ അലനെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണവിവരം പുറത്തുവന്നത്. എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, എസ് ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.