കോട്ടയം : 64-ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേള ഡിസംബർ 4ന് 2ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. കുട്ടനാട്ടിലെ പ്രമുഖ 9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വിഭാഗത്തിലായി 37 ൽ പരം കളിവള്ളങ്ങൾ ജലമേളയിൽ പങ്കെടുക്കും. നവംബർ 30ന് ട്രോഫി വഹിച്ച് കൊണ്ടുള്ള വിളംബര ജാഥ തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തു നിന്നും നിരേറ്റുപുറം ടാക്സി സ്റ്റാൻഡ് വരെ നടക്കും. വള്ളംകളികളുടെ രജിസ്ട്രേഷൻ നവംബർ 16 രാവിലെ 10 മുതൽ 23 വൈകുന്നേരം 5 വരെ. നീരേറ്റുപുറം എ.എൻ.സി ജംഗ്ഷനിൽ സ്രാമ്പിക്കൽ പ്ലാസയിൽ പ്രവർത്തിക്കുന്ന കമ്മിറ്റി ഓഫീസിൽ രജിസ്റ്റർ ചെയ്യാം.