തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിന്റേയും എസ്.എൻ.ഡി.പി യോഗം 706ാം നമ്പർ മാത്താനം ശാഖയുടേയും സംയുക്താഭിമുഖ്യത്തിൻ മാത്താനം ഗുരുദേവക്ഷേത്രത്തിന്റെ 15ാമത് പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ.വൈ സുധാംശു അദ്ധ്വക്ഷത വഹിച്ചു. പാലാ ആർ.ഡി.ഓ പി.ജി രാജേന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്ത് മുൻകാല ഭാരവാഹികളെ ആദരിച്ചു. എറണാകുളം ജോയന്റ് എക്‌സൈസ് കമ്മീഷണർ ടി.എ അശോക് കുമാർ ബോധവത്ക്കരണ ക്ലാസ് നടത്തി. മോഹൻ.ഡി.ബാബു, സുധീഷ് ആറ്റുപുറം, സത്യൻ ചിത്തിര, കെ.കെ.പ്രസാദ്, ശ്രീകാന്ത് മന്ദശ്ശേരിൽ, രാജു വാളവേലി, ഇ.ഡി. സുരേന്ദ്രൻ, രാധാമണി തങ്കപ്പൻ, വി.ആർ.ശ്രീകല, വി.വി.ദേവ് തുടങ്ങിയവർ സംസാരിച്ചു.