തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 3155ാം നമ്പർ പാർപ്പാക്കോട് ശാഖയിൽ നടന്ന വനിതാസംഘം ഭരണസമിതി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഉഷാ മോഹനൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കുമാരി മോഹനൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ശൈലജ രഘു (പ്രസിഡന്റ്),രജനി പ്രകാശൻ (വൈസ് പ്രസിഡന്റ്), മായ സന്തോഷ് (സെക്രട്ടറി), ഗീത ശ്രീജിത്ത് (ട്രഷറർ), കുമാരി മോഹനൻ (യൂണിയൻ പ്രതിനിധി), ഷീന ഷാജി, ലതാ എ ജി,ബേബി രമേശൻ,പ്രിയ ദിനേശ്,ഷൈനി പുരുഷൻ,ബിന്ദു തങ്കച്ചൻ(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് കെ.പി.ജയകുമാർ, വൈസ് പ്രസിഡന്റ് കെ.കെ.സജ്ജൻ, സെക്രട്ടറി കെ.എൻ.പ്രദീപ്, ധന്യ പുരുഷോത്തമൻ, ബീന പ്രകാശ്, അനന്തു.പി.ആർ, ചിഞ്ചു പുരുഷൻ, രാജമ്മ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.