
എലിക്കുളം. റബറിന്റെ തറവില 200 രൂപയാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ജോസ് കെ.മാണി എം.പി. ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, ടോബിൻ കെ. അലക്‌സ്, അവിരാച്ചൻ കോക്കാട്ട്, ഷൈസ് കോഴിപൂവനാനിക്കൽ, മഹേഷ് ചെത്തിമറ്റം, സുശീലൻ പണിക്കർ, ജോമോൻ കൊല്ലകൊമ്പിൽ സച്ചിൻ കളരിക്കൽ, ജോസ് തെക്കേൽ, തോമസ് ആയില്യക്കുന്നേൽ, റോബിൽ കുന്നപ്പള്ളി, ജയിംസ് പൂവത്തോലി തുടങ്ങിയവർ പ്രസംഗിച്ചു.