വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയും ചേരിക്കൽ 65-ാം നമ്പർ അങ്കണവാടിയും ചേർന്ന് കേരളപ്പിറവി ദിനത്തിൽ പ്രവേശനോത്സവം നടത്തും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിനോടൊപ്പം ലഹരി വിരുദ്ധ ബോധവത്ക്കരണവും ചരിത്രോത്സവവും നടത്തും. ടി.വി.പുരം ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്‌സൺ ദീപാ ബിജു ഉദ്ഘാടനം ചെയ്യും ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ കെ.ടി.ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകും. വൈക്കം ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ ഇ.കെ.നമിത മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ റിസോഴ്‌സ് പേഴ്‌സൺ അഡ്വ . രമണൻ കടമ്പറ ബോധ വൽക്കരണ ക്ലാസ് നയിക്കും. ലിസമ്മ ജോസഫ്, സുലഭ സുജയ് തുടങ്ങിയവർ പ്രസംഗിക്കും.