തലയോലപ്പറമ്പ് : സ്‌കൂളുകളിലും കോളേജ് കാമ്പസുകളിലും അക്രമ രാഷ്രീയത്തിനെതിരെ ജനാധിപത്യബോധ്യമുള്ള പുതുതലമുറയെ വളർത്തണമെന്ന് എ.ഐ.എസ്.എഫ് തലയോലപ്പറമ്പ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മി​റ്റി ഓഫീസിൽ ചേർന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി അജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആകാശ് പ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ, മണ്ഡലം ജോയിന്റ് സെക്രട്ടറി വിഷ്ണുപ്രിയ, മണ്ഡലം കമ്മി​റ്റി അംഗങ്ങളായ സ്‌നേഹിതൻ, നിഖിത എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആയി വിഷ്ണുപ്രിയ (പ്രസിഡന്റ്), ആകാശ് പ്രകാശ് (സെക്രട്ടറി) എന്നിവരടങ്ങുന്ന 11 അംഗ കമ്മി​റ്റിയെ തിരഞ്ഞെടുത്തു.