
ചെമ്പ്. ഗ്രാമപഞ്ചായത്ത് ചെമ്പിലരയൻ ബോട്ട് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 20നു മുറിഞ്ഞപുഴയിൽ നടത്തുന്ന ജലമേളയ്ക്ക് മുന്നോടിയായി തുറക്കുന്ന സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് 2ന് മുറിഞ്ഞപ്പുഴയിൽ സി.കെ.ആശ എം.എൽ.എ നിർവ്വഹിക്കും. വള്ളങ്ങളുടെ രജിസ്‌ട്രേഷൻ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ എസ്.ഡി.സുരേഷ് ബാബു, ജനറൽ കൺവീനവർ കെ.കെ.രമേശൻ, ട്രഷറർ കെ.എസ്.രത്‌നാകരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി, ബ്ലോക്ക് മെമ്പർ എം.കെ.ശീമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.