കോട്ടയം : അയ്മനം ദയ സാംസ്കാരിക സമിതിയുടെ എൻ.എൻ. പിള്ള പുരസ്കാരം ഡോ.സുനിൽ പി. ഇളയിടത്തിന് നൽകും. 25,000 രൂപയും ആർട്ടി​സ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം എൻ.എൻ. പിള്ളയുടെ ചരമ വാർഷിക ദിനമായ 14 ന് കുടയംപടി എസ്.എൻ.ഡി.പി ഹാളിൽ ചേരുന്ന സാംസ്കാരിക സന്ധ്യയിൽ വൈക്കം വിശ്വൻ സമ്മാനിക്കും.