പാലാ : നായർ സർവ്വീസ് സൊസൈറ്റിയുടെ 108ാമത് പതാക ദിനം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ സമുചിതമായി ആചരിച്ചു.
പാലാ ചെത്തിമറ്റത്തുള്ള യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ പതാക ഉയർത്തി. യൂണിയൻ കമ്മിറ്റിയംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റിയംഗങ്ങൾ, പ്രതിനിധി സഭാ മെമ്പർമാർ, യൂണിയൻ സെക്രട്ടറി, ഇൻസ്‌പെക്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സി.പി.ചന്ദ്രൻനായർ ചെല്ലിക്കൊടുത്ത പ്രതിജ്ഞ അംഗങ്ങൾ ഏറ്റുചൊല്ലി. സമീപ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. താലൂക്കിലെ 105 കരയോഗങ്ങളിലും പതാക ദിനം ആചരിച്ചു.
ഏഴാച്ചേരി 163ാം നമ്പർ കരയോഗത്തിൽ പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായർ പതാക ഉയർത്തി. സെക്രട്ടറി പി.എൻ.ചന്ദ്രശേഖരൻ നായർ, കമ്മറ്റിയംഗം ത്രിവിക്രമൻ തെങ്ങുംപള്ളിൽ, അജിത് പുളിക്കൽ, ബിന്ദു രാജീവ് തുടങ്ങിയവർ സംസാരിച്ചു.