
വൈക്കം. മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടുമ്മൽ ജംഗ്ഷനിൽ നടത്തിയ ഇന്ദിരാജി അനുസ്മരണ യോഗം ഡി.സി സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ഭരണചക്രം തിരിച്ച കരുത്തുറ്റ നേതൃത്വമായിരുന്നു ഇന്ദിരാജിയുടേയെന്ന് സമ്മേളനം വിലയിരുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. സി തങ്കരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി മെമ്പർ കെ.എസ്.നാരായണൻ നായർ, മറ്റ് ഭാരവാഹികളായ കെ.സിയാദ് ബഷീർ, പോൾ തോമസ്, മോഹൻ. കെ.തൊട്ടുപുറം, കെ.എസ്.ബിജുമോൻ, സുഭഗൻ കൊട്ടാരത്തിൽ, ശശിധരൻ, ശശിന്ദ്രനാഥ്, ഗുരുദാസ് കടവന, തങ്കച്ചൻ, രമേശൻ തേവടി എന്നിവർ പ്രസംഗിച്ചു.