കുമരകം : കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസി​ന്റെ നേതൃത്വത്തിൽ സർദാർ വല്ലഭായി പട്ടേൽ ജന്മദിനത്തിന്റെ ഭാഗമായി യൂണിറ്റി ഡേ ആഘോഷം നടത്തി. കോളേജ് കാമ്പസിൽ നിന്ന് കൂട്ടയോട്ടവും സംഘടിപ്പിച്ചു. കുമരകം എസ്.ഐ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ പ്രൊഫ. ‍ഡോ. ജി. പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സതീഷ് ചന്ദ്രൻ, പ്രൊഫ. റോഷില കെ പവിത്രൻ എന്നിവർ നേതൃത്വം നൽകി.