
മുണ്ടക്കയം. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിതീർത്ത വഴിയോര വിശ്രമ കേന്ദ്രം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ ബൈപ്പാസ് ജംഗ്ഷനിൽ നടക്കുന്ന യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പതിനാറര ലക്ഷം രൂപ ചെലവഴിച്ച് മുണ്ടക്കയം ബൈപ്പാസിലാണ് വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. കഫ്റ്റീരിയ, വിശ്രമ മുറികൾ, ശൗചാലയം, മുലയൂട്ടൽ കേന്ദ്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ജിംനേഷ്യം, കുട്ടികളുടെ പാർക്ക് എന്നിവ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ചടങ്ങിൽപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിക്കും.