വൈക്കം : തുരുത്തുമ്മ കണ്ടലൊടി സർപ്പ ധർമ്മ ദൈവ സങ്കേതം ട്രസ്റ്റ് ക്ഷേത്രത്തിലെ വാർഷിക പൂജയും ട്രസ്റ്റ് പൊതുയോഗവും നടന്നു. രക്ഷാധികാരി ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ സജിമോൻ, മഹേഷ് രവീന്ദ്രൻ, എസ്.വിനോദ് കുമാർ, രാജപ്പൻ, ശ്രീനിവാസൻ, അനിൽകുമാർ, രമണൻ, അശോകൻ, രഞ്ജിത്ത്, സുധാകരൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.