പാലാ : കെ.എം.മാണി ബൈപ്പാസിന്റെ രണ്ടാംഘട്ടത്തിന്റെ ആരംഭത്തിലും അവസാന ഭാഗത്തും ഉണ്ടായിരുന്ന തടസത്തിന് ശാശ്വത പരിഹാരമാകുന്നു. ഇരുഭാഗത്തുമുള്ള നൂറ്റി അറുപത് മീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് അറിയിച്ചു. ശബരിമല തീർത്ഥാടനത്തിനും പാലാ ജുബിലി തിരുനാളിനും മുൻപ് ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. 80 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കോടതി വിധിയിലൂടെ ഭൂമി ഏറ്റെടുക്കൽ വില നിർണ്ണയ തർക്കം തീർപ്പായിരുന്നുവെങ്കിലും ഇനിയും ഏതാനും ഭാഗം വിട്ടു കിട്ടേണ്ടതായിട്ടുണ്ട്. തുടക്കത്തിൽ പാലാ സിവിൽ സ്റ്റേഷന് എതിർവശം മുതൽ സെന്റ്' മേരീസ് സ്‌കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടത്തി മെറ്റൽ സോളിംഗ് നടത്തും. പിന്നീട് ടാറിംഗ് നടത്തുംകോഴാ റോഡ് ജംഗ്ഷനിലും തുടർന്ന് നിർമ്മാണം നടത്തും.