
വൈക്കം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നവകേരള മിഷൻ സമഗ്ര സംയോജന ശിൽപശാല വെച്ചൂരിൽ നടന്നു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറി പി.പി ഉദയസിംഹൻ ക്ലാസ് നയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, ആൻസി തങ്കച്ചൻ, ഗീതാസോമൻ, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി സുധീന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.