തിരുവാർപ്പ് : തിരുവാർപ്പ് കൃഷിഭവന്റെ കീഴിലുള്ള തട്ടാർകാട്, വെങ്ങാലിക്കാട്, മണലടി പാടശേഖരത്തിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പ് മഹോത്സവം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് പ്രസന്നൻ ശ്രീമംഗലം അദ്ധ്യക്ഷത വഹിച്ചു. തിരുവാർപ്പ് എസ്.വി യോഗം ഗുരുദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ. കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് മെമ്പർ എ.എം ബിനു, റൂബി ചാക്കോ, വാർഡ് മെമ്പർ റാണി പുഷ്പാകരൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എ.ജി ചന്ദ്രൻ, സാബു മുരിക്കവേലി, പി.എം മണി, അബ്ദുൾ കരിം, മാലേത്ത് പ്രതാപചന്ദ്രൻ, മോഹൻദാസ് ആമ്പലാറ്റിൽ തുടങ്ങിയവർ പങ്കെടുത്തു.