
നെയ്‌പിഡോ: മ്യാൻമറിൽ റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.52ന് മൊനിവ നഗരത്തിൽ നിന്ന് 112 കിലോമീറ്റർ അകലെ വടക്ക് - വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, അസാം, മേഘാലയ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൗമോപരിതലത്തിൽ നിന്ന് 144 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ പറഞ്ഞു.