
മയാമി: യു.എസിലെ ഫ്ലോറിഡ സംസ്ഥാനത്തെ വിറപ്പിച്ച ഇയാൻ കൊടുങ്കാറ്റ് സൗത്ത് കാരലൈനയിലേക്ക് നീങ്ങി. വ്യാഴാഴ്ച ഫ്ലോറിഡയിൽ മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽവീശിയടിച്ച ഇയാന്റെ തീവ്രത 100 കിലോമീറ്ററായി കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും ശക്തി പ്രാപിച്ചു. മണിക്കൂറിൽ പരമാവധി 136 കിലോമീറ്റർ വേഗതയിലാണ് ഇയാൻ സൗത്ത് കാരലൈനയിലൂടെ നീങ്ങുക. ഫ്ലോറിഡയിൽ ഇതുവരെ 21 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയരും. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇയാന്റെ പശ്ചാത്തലത്തിൽ ചാൾസ്‌റ്റൺ എയർപോർട്ട് താത്കാലികമായി അടച്ചു.