bella

പാരിസ് ഫാഷൻ വീക്കിൽ കാണികളെ അമ്പരപ്പിച്ച് അമേരിക്കൻ മോഡൽ ബെല്ല ഹഡീസ്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ബെല്ല കാണികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കോപർണി എന്ന ലേബലിനുവേണ്ടിയാണ് മോഡൽ റാംപിലെത്തിയത്.


റാംപിലെത്തിയ ബെല്ലയ്ക്കരികിലേക്ക് രണ്ട് പേർ വന്നു. തുടർന്ന് ഫാബ്രിക്കൻ എന്ന മെറ്റീരിയൽ മോഡലിന് മേൽ സ്‌പ്രേ ചെയ്തു. ഈ സമയം ബെല്ല കൈ ഉയർത്തി നിൽക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ദ്രാവകം ഉണങ്ങിയതും അതൊരു ഗൗണായി മാറുകയായിരുന്നു.

പിന്നാലെ ഡിസൈനർ ബെല്ലയ്ക്കരികിലേക്ക് എത്തി, വസ്ത്രത്തിന് സ്ലിറ്റും സ്ലീവും നൽകി അതിനെ മനോഹരമായ ഗൗണാക്കി മാറ്റുകയായിരുന്നു. ഒരു വസ്തുവിലേക്ക് ഫാബ്രിക്കൻ സ്‌പ്രേ ചെയ്താൽ അത് കുറച്ചുകഴിയുമ്പോൾ ഉണങ്ങും. വേണമെങ്കിൽ ഇതിനെ വീണ്ടും ദ്രാവക രൂപത്തിലാക്കുകയും ചെയ്യാം. ഇതിന്റെ വീഡ‌ിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

View this post on Instagram

A post shared by Diet Prada ™ (@diet_prada)