കിരീടി റെഡ്ഡി നായകനാവുന്ന ജൂനിയർ

mm

വ്യവസായ പ്രമുഖൻ ജി.ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി തെലുങ്ക് ചലച്ചിത്ര ലോകത്തേക്ക് . പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ജൂനിയർ എന്ന ചിത്രത്തിലൂടെയാണ് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലേക്ക് കിരീടി നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ എറെ ശ്രദ്ധ നേടിയിരുന്നു.കിരീടിയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം. രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ 'വാരാഹി ഫിലിം പ്രൊഡക്ഷൻസാണ് അണിയിച്ചൊരുക്കുന്നത്.ബിഗ് ബഡ് ജറ്റിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ വി.രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നു.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും ദേവി ശ്രീ പ്രസാദ് സംഗീതവും രവീന്ദർ കലാസംവിധാനവും ഒരുക്കുന്നു. പീറ്റർ ഹെയ്‌ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ ശബരി.