cricket

ധാക്ക : വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിനു തോൽപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 109ന് ആൾഒൗട്ടാവുകയായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ജെമീമ റോ‍ഡ്രിഗസിന്റെ (76) അർധസെ‍ഞ്ചറി മികവിലാണ് ഇന്ത്യ 150/6 എന്ന സ്കോറിലെത്തിയത്.

53 പന്തുകൾ നേരിട്ട് 11 ഫോറും ഒരു സിക്സുമടക്കമാണ് ജെമീമ 76 റൺസെടുത്തത്. ക്യാപ്ടൻ ഹർ‌മൻ പ്രീത് കൗറും തിളങ്ങി. 30 പന്തിൽ 33 റൺസാണ് ഹർമൻപ്രീത് നേടിയത്.

32 പന്തിൽ 30 റൺസെടുത്ത ഹാസിനി പെരേരയാണു ശ്രീലങ്കയുടെ ടോപ് സ്കോറർ. ഓപ്പണർ ഹർഷിത സമരവിക്രമ 20 പന്തിൽ 26 റൺസെടുത്തു. ശ്രീലങ്കയുടെ ഏഴു ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി. ഇന്ത്യയ്ക്കായി ദയാലൻ ഹേമലത മൂന്നു വിക്കറ്റു വീഴ്ത്തി. പൂജ വസ്ത്രകാർ, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റു വീതവും രാധാ യാദവ് ഒരു വിക്കറ്റും നേടി.