
കൊച്ചി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ (19 കിലോഗ്രാം) വില ഇന്നലെ 33-36 രൂപ കുറച്ചു. കൊച്ചിയിൽ 1,863 രൂപയും കോഴിക്കോട്ട് 1,892.5 രൂപയും തിരുവനന്തപുരത്ത് 1,882 രൂപയുമാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ മാറ്റമില്ല. കൊച്ചിയിൽ വില 1,060 രൂപ, കോഴിക്കോട്ട് 1,061.5 രൂപ, തിരുവനന്തപുരത്ത് 1,062 രൂപ.