
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദർശനം നീട്ടി വച്ചു. ഇന്ന് രാത്രി ഫിൻലൻഡിലേക്ക് പോകാൻ നിശ്‌ചയിച്ചിരുന്ന യാത്രയാണ് മാറ്റി വച്ചത്. യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദർശിക്കും.
ഒക്ടോബർ രണ്ടു മുതൽ 12 വരെ ഫിൻലാൻഡ്, നോർവെ, യു.കെ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.