
ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് രണ്ട് സ്വർണം കൂടി ലഭിച്ചു.
അത്‌ലറ്റിക്സിൽ വനിതകളുടെ 4x100 മീറ്റർ റിലേ ടീമും ഫെൻസിംഗിൽ രാധിക പ്രകാശുമാണ് കേരളത്തിനായി സ്വർണം നേടിയത്.
സഹോദരങ്ങളായ എ.പി ഷീൽഡയും എ.പി ഷിൽബിയും ഭവികയും അഞ്ജലിയും ചേർന്നാണ് റിലേയിൽ സ്വർണം നേടിയത്.
അത്‌ലറ്റിക്സിൽ പുരുഷ റിലേ ടീമും ലോംഗ്ജമ്പിൽ ശ്രീശങ്കറും വെള്ളി നേടി. ലോംഗ്ജമ്പിൽ മുഹമ്മദ് അനീസിനും വെയ്‌റ്റ് ലിഫ്ടിംഗിൽ ദേവപ്രീതിനും വെങ്കലം ലഭിച്ചു.