ff

തിരുവനന്തപുരം: കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഗോവ ഗവർണർ പി,​എസ്,​ ശ്രീധരൻ പിള്ള അനുശോചിച്ചു,​ 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ വിദ്യാർത്ഥി നേതാക്കളുടെ പ്രതിരോധത്തെക്കുറിച്ച് ആലോചിക്കാൻ കോഴിക്കോട് ചേർന്ന യോഗത്തിൽ കോടിയേരി ബാലകൃഷ്ണനുമൊത്ത് പങ്കെടുത്തത് ഇപ്പോഴും ഓർമ്മയിലുണ്ടെന്ന് ശ്രീധരൻ പിള്ള അനുസ്മരിച്ചു.


വ്യത്യസ്ത രാഷ്ട്രീയ ചേരികളിലാണെങ്കിലും പരസ്പരം വ്യക്തിബന്ധം പുലർത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. മാനുഷിക മൂല്യങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ശൈലിക്കുടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കേരളത്തിന് പൊതുവിലും അദ്ദേഹത്തിന്റെ പാർട്ടിക്ക് പ്രത്യേകിച്ചുമുണ്ടായ നഷ്ടം നികത്താനാവാത്തതാണ്.
പ്രിയ സുഹൃത്തിന്റെ വേർപാടിൽ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നുവെന്നും ശ്രീധരൻ പിള്ള അനുശോചന സന്ദേശത്തിൽ പറഞ്ഞു.