
കൊച്ചി: പുതിയ ജാവ 42 ബോബർ വിപണിയിലെത്തി. ആർഭാടമില്ലാത്തതും എന്നാൽ ആകർഷകവുമായ ബോഡി വർക്ക്, ചോപ്പ്ഡ് ഫെൻഡർ, താഴ്ന്ന സിംഗിൾ സീറ്റ്, വീതിയേറിയ ടയറുകൾ എന്നിവ ഭംഗിയാണ്.
30.64 പി.എസ് കരുത്തും 32.74 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് 334 സി.സി എൻജിൻ. ഗിയറുകൾ ആറ്. കസ്റ്റം മോട്ടോർസൈക്കിൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള പുത്തൻ മോഡലിന് മിസ്റ്റിക് കോപ്പർ, മൂൺസ്റ്റോൺ വൈറ്റ്, ജാസ്പർ റെഡ് (ഡ്യുവൽ ടോൺ) കളർ ഷെയ്ഡുകളുണ്ട്. 2.06 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ്ഷോറൂം വില.